അതിരുകളില്ലാതെ കുവൈത്ത് പണം കുതിക്കുന്നു:പ്രവാസികൾ അയക്കുന്ന പണത്തിൽ വൻ വർധനവ്

കു​വൈ​ത്ത് സി​റ്റി:

സ്വ​ദേ​ശി​ക​ളേ​ക്കാ​ൾ ഏ​റെ വി​ദേ​ശി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന കു​വൈ​ത്തി​ൽ പ​ണം കൈ​മാ​റ്റ​ത്തി​ലും വ​ലി​യ വ​ർ​ധ​ന.  വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് അ​യ​ക്കു​ന്ന പ​ണ​ത്തി​ല്‍ വ​ർ​ധ​ന ക​ണ്ടെ​ത്തി​യ​താ​യു​ള്ള ക​ണ​ക്കു​ക​ൾ കു​വൈ​ത്ത് സെ​ന്‍ട്ര​ല്‍ ബാ​ങ്ക് പു​റ​ത്തു​വി​ട്ടു. 2019 ന​ട​പ്പു സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ ആ​ദ്യ പ​കു​തി​യി​ല്‍ 23 ശ​ത​മാ​നം വ​ര്‍ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2018 ആ​ദ്യ പ​കു​തി​യി​ല്‍ ഏ​ഴ്​ ബി​ല്യ​ണ്‍ ആ​യി​രു​ന്ന​ത് 2019 ആ​ദ്യ പ​കു​തി ആ​കു​മ്പോ​ഴേ​ക്കും 8.6 ബി​ല്യ​ണ്‍ ആ​യി ഉ​യ​ർ​ന്ന​താ​യി ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. 2019 ആ​ദ്യ മൂ​ന്നു​മാ​സ​ത്തി​ല്‍ നാ​ലു ബി​ല്യ​ണ്‍ ആ​യി​രു​ന്ന​ത് ര​ണ്ടാ​മ​ത് ക്വാ​ര്‍ട്ട​റി​ല്‍ 4.6 ബി​ല്യ​ണ്‍ ആ​യി ഉ​യ​ര്‍ന്നു. അ​താ​യ​ത് 15 ശ​ത​മാ​നം വ​ര്‍ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. രാ​ജ്യ​ത്തെ മൊ​ത്തം ജ​ന​സം​ഖ്യ​യി​ല്‍ 70.5 ശ​ത​മാ​ന​വും വി​ദേ​ശി​ക​ളാ​ണ്.