കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ കുവൈത്തിലെത്തി

കുവൈത്ത്‌ സിറ്റി :

രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശ്ശനത്തിനെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് കുവൈത്തിൽ ഉജ്വല സ്വീകരണം. ഭാരതീയ പ്രവാസി പരിഷത്‌ നേതാക്കളും പ്രവർത്തകരും വിമാനതാവളത്തിൽ അദ്ധേഹത്തിനു ഊഷ്മളമായ സ്വീകരണം നൽകി. ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ സാൽമിയയിൽ പ്രവർത്തിക്കുന്ന അഭയകേന്ദ്രത്തിൽ മന്ത്രി സന്ദർശ്ശനം നടത്തി.അഭയകേന്ദ്രത്തിലെ അന്തേവാസികളിൽ നിന്നും അദ്ദേഹം പരാതികൾ സ്വീകരിച്ചു. അന്തേ വാസികൾക്ക്‌ ഓണകിറ്റുകളും വിതരണം ചെയ്തു. കുവൈത്തിൽ ഏറ്റവും അധികം ഇന്ത്യക്കാർ ജോലി ചെയ്യുന്ന എൻ. ബി.ടി.സി യുടെ തൊഴിലാളി ക്യാമ്പിലും മന്ത്രി സന്ദർ ശനം നടത്തി. ഇന്ന് വൈകീട്ട്‌ സാൽമിയ മില്ലേനിയം ഹോട്ടലിൽ വെച്ച്‌ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ സമൂഹവുമായി മന്ത്രി സംവദിക്കും . മുരളീധരന്റെ ഔദ്യോഗിക പരിപാടികൾ നാളെ മുതലാണ് ആരംഭിക്കുന്നത്‌.