കുവൈത്തിൽ നേരിയ ഭൂകമ്പം അനുഭവപ്പെട്ടു

കുവൈത്ത്‌ സിറ്റി :

കുവൈത്തിൽ നേരിയ ഭൂലനം സംഭവിച്ചതായി കുവൈത്ത് ത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച്‌ അറിയിച്ചു.ഇന്ന് രാവിലെ 6.34 നാണു റിക്റ്റർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്‌.കുവൈത്തിന്റെ വടക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ജഹറ , കബദ്‌ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് കുവൈത്ത്‌ സയന്റിഫിക്കൽ റിസേർച്ച്‌ ഡയരക്റ്റർ ഡോ. അബ്ദുല്ല അൽ അൻസി വ്യക്തമാക്കി.