കല കുവൈറ്റ് മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി:

 

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഫിന്റാസ് എ യൂണിറ്റും മെഹബുള്ള സി യൂണിറ്റും സംയുക്തമായി മാപ്പിളപ്പാട്ടുമത്സരം സംഘടിപ്പിച്ചു.
അബുഹലീഫ കല സെന്ററിൽ വെച്ചു നടന്ന മത്സരത്തിൽ പുരുഷ വിഭാഗത്തിൽ വിനായക് വർമ്മ ഒന്നാംസ്ഥാനവും സജർ രണ്ടാംസ്ഥാനവും താജുദ്ധീൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ സിനി നിയാസ് ഒന്നാം സ്ഥാനവും വസന്ത രണ്ടാംസ്ഥാനവും സിന്ധു മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അബുഹലീഫ കല സെന്ററിൽ വച്ചുനടന്ന മാപ്പിളപ്പാട്ടുമത്സരം കല കുവൈറ്റ് പ്രസിഡന്റ് ടി വി ഹിക്മത് ഉത്‌ഘാടനം ചെയ്തു. മെഹബുള്ള സി യൂണിറ്റ് എസ്‌സിക്യൂട്ടീവ് അംഗം സുഭാഷ് അധ്യക്ഷനായിരുന്നു. കേന്ദ്ര കമ്മിറ്റി അംഗം എംപി മുസഫർ മേഖല പ്രസിഡന്റ് നാസർ കടലുണ്ടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഫിന്റാസ് എ യൂണിറ്റ് കൺവീനർ ആർ പി സുരേഷ് സ്വാഗതമാശംസിച്ച ഉദ്ഘാടന ചടങ്ങിന് മെഹബുള്ള സി യൂണിറ്റ് കൺവീനർ അരുൺ നന്ദിയും രേഖപ്പെടുത്തി. വിജയികൾക്ക് കേന്ദ്ര കമ്മിറ്റി അംഗം രംഗൻ, എംപി മുസഫർ, അബു ഹലീഫ മേഖല സെക്രട്ടറി ജിതിൻ പ്രകാശ്, പ്രസിഡന്റ് നാസർ കടലുണ്ടി, മേഖല എസ്‌സിക്യൂട്ടീവ് അംഗങ്ങളായ പ്രവീഷ് വിജയൻ, വിജേഷ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരങ്ങളുടെ വിധിനിർണയം നടത്തിയ സമീർ വെള്ളയിൽ, ബിജു തിക്കോടി എന്നിവർക്കുള്ള ഉപഹാരങ്ങൾ ആർ പി സുരേഷ്, അരുൺ എന്നിവർ കൈമാറി