ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കഅബ കഴുകൽ ചടങ്ങ്:കേരളത്തിൽ നിന്നുംസാദിഖലി ശിഹാബ് തങ്ങളും എം എ യൂസഫലിയും പങ്കെടുത്തു

 

ജിദ്ദ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വിശുദ്ധ കഅബ കഴുകൽ ചടങ്ങ് നടന്നു. മക്ക ഗവർണർ അമീർ ഖാലിദ് ഫൈസൽ മേൽനോട്ടം വഹിച്ച ചടങ്ങിൽ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദർ ബിൻ സുൽത്താൻ, ഇരുഹറം കാര്യാലയ മേധാവി ഡോ: അബ്‌ദുറഹ്‌മാൻ അൽ സുദൈസ്, വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ, പണ്ഡിതന്മാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസുഫലി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.