പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് ഇനി വേഗത്തിൽ

കുവൈത്ത് സിറ്റി :ഓൺലൈൻ മുഖേനെ പ്രവാസികൾക്കുവേണ്ടിയുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ
ഓട്ടോമാറ്റിക് ഹെൽത്ത്‌ഇൻഷുറൻസ് സംവിധാനം നിലവിൽ വന്നു. ഈ സംവിധാനത്തിലൂടെ പ്രവാസികൾക്ക്
ഒരു പ്രത്തേക വെബ്സൈറ്റ് വഴി ഇൻഷുറൻസ് ഫീസ് അടക്കുവാൻ കഴിയും. എല്ലാ പ്രവാസികൾക്കും
ആർട്ടിക്കിൾ 17,18,19,20,22,23,24,എന്നിവയ്ക്ക് കീഴിലായി ഓൺലൈൻ ആരോഗ്യ ഇൻഷുറൻസ്
ലഭ്യമാണ്.
അടുത്ത മാർച്ചിന്റെ തുടക്കം വരെ പേപ്പർ ഹെൽത്ത് ഇൻഷുറൻസ് കാർഡ് സ്വീകരിക്കുന്നത്
തുടരുമെങ്കിലും അതിനു ശേഷം പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുവാനാണ്
ആരോഗ്യ മന്ത്രാലയം ലക്ഷ്യം വെക്കുന്നത്.