തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്-ഓണാഘോഷം 2019 വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.

 

കുവൈത്ത് സിറ്റി
നമ്മുടെ നാടിന്റെ സംസ്‌കൃതി അന്യം നിന്ന് പോകാതെ ഒത്തുകൂടലും സൗഹൃദങ്ങൾ പുതുക്കിയും ഈ മണലാരണ്യത്തിലും തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ട്രാസ്ക് ഓണാഘോഷം-2019 സെപ്റ്റംബർ 13 തിയ്യതി വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ഓക്സ്ഫോർഡ് പാകിസ്ഥാൻ സ്കൂൾ അബ്ബാസിയ വെച്ച് സംഘടിപ്പിച്ചു .

അൽമുല്ല എക്സ്ചേഞ്ച് മാർക്കറ്റിംഗ് അസിസ്റ്റന്റ് മാനേജർ ശ്രീ. ഹുസിഫാ അബ്ബാസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ട്രാസ്ക് പ്രസിഡന്റ് മണിക്കുട്ടൻ എടക്കാട്ട് അധ്യക്ഷത വഹിക്കുകയും ജനറൽ സെക്രട്ടറി സിബി പുതുശേരി സ്വാഗതവും പ്രോഗ്രാം കൺവീനർ രാജേഷ് കല്ലായിൽ , വനിതാവേദി കൺവീനർ ഡോ. ജമീല കരീം , മാസ്റ്റർ റമീസ് മുഹമ്മദ് (കളിക്കളം കൺവീനർ ) എന്നിവർ ആശംസകളും, ട്രഷറർ ഗോപകുമാർ നന്ദിയും രേഖപ്പെടുത്തി. ജിഷ രാജീവ് ( ട്രാസ്ക്‌ വൈസ് പ്രസിഡന്റ്), നീന ഉദയൻ ( വനിതാവേദി സെക്രട്ടറി) ജോയിന്റ് സെക്രട്ടറിമാരായ ഷിജു പൗലോസ് , സലേഷ് പോൾ, സുകുമാരൻ.ടി, പ്രബിത സിജോ (വനിതാ വേദി ജോയിന്റ് സെക്രട്ടറി) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

മാവേലി മന്നനും, പുലികളിയും കുമ്മാട്ടികളിയും ചെണ്ടമേളവും, താലപ്പൊലികളുമായി ട്രാസ്‌കിന്റെ കുടുബാംഗങ്ങളും ഒത്തുചേർന്നു വണ്ണാഭമായൊരു ഘോഷയാത്രയും ഒരുക്കി.

വിഭവസമൃദ്ധമായ ഓണസദ്യയും , ട്രാസ്‌ക്‌ കുടുംബത്തിലെ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. അതോടൊപ്പം കരിമ്പൊളി
നാടൻ പാട്ടുകൂട്ടം നടത്തിയ നാടൻ പാട്ടുകൾ അംഗങ്ങളിൽ ആവേശമുണർത്തി.

കുവൈറ്റിലെ പൊതു സമൂഹത്തിനു വേണ്ടി സംഘടിപ്പിച്ച പായസമത്സരം , തിരുവാതിരകളി മത്സരം, പൂക്കളമത്സരം എന്നിവയിൽ സമ്മാനങ്ങൾക്കു അർഹരായവർ.. പായസ പാചക മത്സരത്തിൽ ആമിന സൈനുദ്ധീൻ ,സരിത , ധന്യ രാജേഷ് എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. പൂക്കള മത്സരത്തിൽ പ്രീവോൺ നയിച്ച ടീമിനാണ് ഒന്നാം സ്ഥാനം , ഷാലി ജോബൻ, മിനി പ്രമോദ് എന്നിവർ നയിച്ച ടീമുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. തിരുവാതിരകളി മത്സരത്തിൽ ട്രാസ്‌ക് അബ്ബാസിയ എ ഏരിയ ടീം ഒന്നാം സ്ഥാനം നേടിയപ്പോൾ , സാൽമിയ ഏരിയ , അബ്ബാസിയ ബി ഏരിയ രണ്ടും മൂന്നും സ്ഥാനത്തിന് അർഹരായി.