തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ ( ട്രാസ്‌ക്) സാഹിത്യകാരൻ ഷൗക്കത്തുമായി മുഖാമുഖം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി

വിശ്വാസവും അവിശ്വാസവും ഒന്നുമല്ല വിഷയം. അതിന്റെ പേരിൽ മനുഷ്യർ തമ്മിലുള്ള വിദ്വേഷവും പകപോക്കലും യുദ്ധങ്ങളുമൊക്കെയാണ്. അതില്ലാതാകാൻ വേണ്ടത് സഹകരണമാണ്. സാഹോദര്യമാണ്. പ്രിയ എഴുത്തുകാരൻ, വാഗ്മി, നിത്യ ചൈതന്യ യതിയുടെ ശിഷ്യൻ ഷൌക്കത്ത് അവർകളുടെ വാക്കുകളാണിത്…  കലാ, കായിക,കാരുണ്യ,സാംസ്‌കാരിക, സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ ( ട്രാസ്‌ക്) ശ്രീ ഷൗക്കത്തുമായി ഒരു മുഖാമുഖം പരിപാടി സംഘടിപ്പിച്ചു.അദ്ദേഹത്തിന്റെ യാത്രകൾ, എഴുത്ത്, ജീവിതം അതിനെകുറിച്ചെല്ലാം അദ്ദേഹം വിശദീകരിച്ചു..  അടുത്തിരിക്കുന്നവന്റെ ശരി മനസിലാക്കുകയും അതുൾക്കൊള്ളാനുള്ള മനസ്സ് എല്ലാവരിലും വളർത്തിയെടുക്കണം എന്നും,  പേരെന്റിങ്ങിനെകുറിച്ചു ഇന്നത്തെ തലമുറയിൽ കുഞ്ഞുങ്ങൾ എന്നൊന്നില്ല അവരൊക്കെ വ്യക്തികളാണ് എന്നും, നല്ല മാതാപിതാക്കൾ ആവാൻ കുട്ടികളെ അറിയാൻ ശ്രമിക്കണം, അവരോടൊപ്പം സമയം ചിലവഴിക്കാനും, ചേർത്തുപിടിച്ചു നെറ്റിയിൽ ചുംബിക്കാനും, ദേഷ്യം പിടിച്ചു കുട്ടികളോട് പൊട്ടിത്തെറിക്കാതിരിക്കാനും ഒക്കെയുള്ള അദ്ദേഹത്തെ വാക്കുകൾ മാതാപിതാക്കളിൽ വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റി.. മുഖാമുഖം പരിപാടി ട്രാസ്‌ക് പ്രസിഡന്റ്‌ മണിക്കുട്ടൻ എടക്കാട്ട് സ്വാഗതം ആശംസിച്ചു, മുഖാമുഖം പരിപാടി നയിച്ചത് ട്രാസ്‌ക് സെൻട്രൽ കമ്മിറ്റി അംഗം മിനി സതീഷ് ആയിരുന്നു. ട്രാസ്‌ക് സെക്രട്ടറി സിബി പുതുശേരി നന്ദി പറഞ്ഞു. ഗോപകുമാർ കെ,  ജിഷ രാജീവ്, സലേഷ് പോൾ, ഡോ. ജമീല കരീം, രാജേഷ് കല്ലായിൽ, സുകുമാരൻ തെക്കേപ്പാട്ട്, നീന ഉദയൻ, പ്രബിത സിജോ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി…