നായര്‍ സര്‍വ്വീസ് സൊസൈറ്റി പൊന്നോണപ്പുലരി 2019 ഫ്ലയർ പ്രകാശനം ചെയ്തു

കുവൈറ്റ് സിറ്റി :
നായര്‍ സര്‍വ്വീസ് സൊസൈറ്റി(എൻ എസ് എസ് ) കുവൈറ്റിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടിയായ ‘പൊന്നോണപ്പുലരി 2019’ ന്റെ ഫ്‌ളയര്‍ പ്രകാശനം ചെയ്തു. വൈസ് പ്രസിഡന്റ് ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി സജിത് സി. നായര്‍, ട്രഷറര്‍ ഹരികുമാര്‍, ജോയിന്റ് സെക്രട്ടറി അനീഷ് പി നായര്‍ എന്നിവര്‍ നേതൃത്തം നൽകി ഓണാഘോഷ ഫ്‌ളയറും ഓണസദ്യകൂപ്പണും, ഓണം റാഫിളും റിഗ്ഗായ് സിംഫണി ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു.2019 ഒക്ടോബര്‍ 18ന് കാര്‍മ്മല്‍ ഇന്ത്യന്‍ സ്‌കൂള്‍, ഖൈത്താനില്‍ വച്ച് നടക്കുന്ന ആഘോഷപരിപാടിയില്‍ വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും