നിരോധനം ലംഘിച്ച് ട്രക്കുകൾ, ശക്തമായ നടപടിയുമായി പോലീസ്.

കുവൈത്ത് സിറ്റി :ട്രാഫിക് നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള ട്രക്കുകളുടെ യാത്ര റോഡിൽ വൻ ഗതാഗത കുരുക്കിന് കാരണമാകുന്നെന്ന് റിപ്പോർട്ടുകൾ. വിലക്കേർപ്പെടുത്തിയ സെവൻത് റിങ് റോഡിലൂടെയുള്ള ട്രക്കുകളുടെയും മറ്റ് ഹെവി വാഹനങ്ങളുടെയും യാത്ര ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മീഡിയ ആൻഡ് സെക്യൂരിറ്റി തലവൻ ലെഫ്റ്റനന്റ് കേണൽ നാസർ ബസ്ലൈബ് പറഞ്ഞു.ഇടവേളക്ക് ശേഷം അറബ് സ്കൂളുകളും കുവൈത്ത് യൂണിവേഴ്‌സിറ്റിയും തുറന്നതോടെ തിരക്കേറിയ റോഡുകളിലേക്ക് സ്ഥിതി ഗുരുതരമാക്കിക്കൊണ്ടാണ് ഹെവി വാഹനങ്ങൾ നിയമം ലംഘിച്ച് കടന്ന് ചെല്ലുന്നത്. കുവൈത്ത് സിറ്റി, സാൽമിയ, ഹവല്ലി, എന്നിവിടങ്ങളിൽ രാവിലെ 6:30 മുതൽ വൈകിട്ട് 3 മണിവരെയും പിന്നീട് 5മണി മുതൽ രാത്രി 10 മണി വരെയും ട്രക്ക്, ട്രയ്ലർ, ട്രാക്ടർ തുടങ്ങിയ വാഹനങ്ങൾക്ക് യാത്ര വിലക്കേർപ്പെടുത്തിയിട്ടുണ്ട്.നിരോധനം ലംഘിക്കുന്ന വാഹനങ്ങൾക്ക് ശിക്ഷ ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.