കുവൈത്ത് ഫർവാനിയ ഗവർണറേറ്റിൽ ആർട്ടിക്കിൾ 18 വിഭാഗത്തിൽ പെട്ടവരുടെ ഇഖാമയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഇനി മുതൽ പുതിയ സമയ ക്രമം

കുവൈത്ത്‌ സിറ്റി:

ഫർവാനിയ ഗവർണറേറ്റിലെ ആർട്ടിക്കിൾ 18 വിഭാഗത്തിൽ പെട്ടവരുടെ ഇഖാമയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഇനി മുതൽ പുതിയ സമയ ക്രമം .ഇത്‌ പ്രകാരം രാവിലെ 7.30 മുതൽ 2.30 വരെയായിരിക്കും പ്രവൃത്തന സമയം.മുൻപ് ഇത്‌ വൈകുന്നേരമായിരുന്നു.
ഇടപാടുകൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കുന്നതിനായി ജീവനക്കാർ സമയ നിഷ്ഠത കൃത്യമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു