അർബുദത്തിന് കാരണമാകുന്നു :കുവൈത്തിൽ റാനിറ്റിഡിൻ ചേരുവ അടങ്ങിയ ഔഷധങ്ങൾക്ക്‌ നിരോധനം

കുവൈത്ത്‌ സിറ്റി :

കുവൈത്തിൽ റാനിറ്റിഡിൻ ചേരുവ അടങ്ങിയ ഔഷധങ്ങൾക്ക്‌ ആരോഗ്യ മന്ത്രാലയയത്തിന്റെ വിലക്ക് .ആരോഗ്യ മന്ത്രാലയത്തിലെ ഫൂഡ്‌ ആന്റ്‌ ഡ്രഗ്‌ വിഭാഗം അസിസ്റ്റന്റ്‌ അണ്ടർ സെക്രട്ടറിയാണ് നിരോധന ഉത്തരവ് പുറത്ത് വിട്ടത്. . അസിഡിറ്റി ഉൾപ്പെടെയുള്ള അസുഖങ്ങളുടെ ചികിൽസക്ക്‌ ഉപയോഗിക്കുന്ന റാനിറ്റിഡിൻ ചേരുവ അടങ്ങിയ ഏറ്റവും പ്രചാരമുള്ള ZANTAC ഗുളികയും നിരോധിക്കപ്പെട്ടവയിലുണ്ട്.  ഈ വിഭാഗത്തിൽ പെട്ട ഔഷധങ്ങളിൽ അർബുദത്തിനു കാരണമാകുന്ന ചില ഘടകങ്ങൾ കണ്ടെത്തിയതായി യു.എസ്‌.ഫൂഡ്‌ ആന്റ്‌ ഡ്രഗ്‌ അഡ്മിമിനിസ്ട്രേഷൻ നേരത്തെ റിപ്പോർട്ട്‌ ചെയ്തിരുന്നു. ഇതടിസ്ഥാനമാക്കിയാണ് നിരോധനം ഉണ്ടായതെന്ന്   പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു