നിരോധിത മേഖലയിലൂടെ ഡ്രോൺ പറത്തി, കുവൈത്തിൽ രണ്ട് ഫിലിപ്പീൻ സ്വദേശികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി

നിരോധിത മേഖലയിലൂടെ ഡ്രോൺ പറത്തിയതിന് ഫിലിപ്പീൻസ് സ്വദേശികളായ യുവാക്കളെ കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തു. അഹമ്മദി പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. അതീവ സുരക്ഷയുള്ള അൽ സഹർ ഏരിയയിലെ നിരോധിത മേഖലയിലൂടെ ഡ്രോൺ പറന്നത് വലിയ ആശങ്കയ്ക്ക് കാരണമായിരുന്നു . പ്രതികളെ കുവൈത്ത് പോലീസ് ചോദ്യം ചെയ്തു വരുന്നു