കുവൈത്തിൽ കൊടും തണുപ്പ് വരുന്നു, അന്തരീക്ഷ താപനില ഒരു ഡിഗ്രിയിൽ താഴെയാകും

കുവൈത്ത്‌ സിറ്റി:

കുവൈത്തിൽ കൊടും ശൈത്യം വരാൻ പോകുന്നെന്ന് കാലാവസ്ഥ വിദഗ്ദരുടെ മുന്നറിയിപ്പ്‌. ഈ സീസണിൽ അന്തരീക്ഷ താപനില ഒരു ഡിഗ്രി സെൽഷ്യസ്‌ വരെയായി കുറയുമെന്നാണു മുൻ കാലാവസ്ഥാ നിരീക്ഷകനും കാലാവസ്ഥ വിഭാഗം ഡയരക്റ്ററുമായ മുഹമ്മദ്‌ അൽ കരം അഭിപ്രായപ്പെടുന്നത്‌. എന്നാൽ മഴയുടെ തോത് കുറയുമെന്നും കഴിഞ്ഞ വർഷം രാജ്യത്ത്‌ അനുഭവപ്പെട്ട പ്രളയത്തിനു കാരണമായതോതിലുള്ള മഴ ഈ സീസണിൽ ഉണ്ടായിരിക്കില്ലെന്നും അദ്ധേഹം പറഞ്ഞു. മോശം കാലാവസ്ഥയെ നേരിടുന്നതിനായി കഴിഞ്ഞ വർഷത്തെ മാതൃകയിൽ അടിയന്തര സമിതി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.