എൻ.എച്ച്. 766 ലെ യാത്രാ നിരോധനത്തിനെതിരെയുള്ള സമരത്തിന് കുവൈത്ത് കെ.എം.സി.സി വയനാട് ജില്ലാ കമ്മിറ്റിയുടെ ഐക്യ ദാർഢ്യം.

 

കുവൈത്ത് സിറ്റി:

പത്ത് വർഷത്തിലധികമായി വയനാട് ജില്ലയുടെ വികസന കുതിപ്പിന് തടസ്സമായ കേരളാ – കർണ്ണാടക അതിർത്തി പങ്കിടുന്ന എൻ.എച്ച്. 766 ലെ രാത്രി യാത്രാ നിരോധനത്തിനെതിരെ കക്ഷി, രാഷ്ട്രീയ ഭേദമന്യേ നടക്കുന്ന ജനാധിപത്യ സമരങ്ങൾക്ക് ഐക്യ ദാർഢ്യവുമായി കുവൈത്ത് കെ.എം.സി.സി. വയനാട് ജില്ലാ കമ്മിറ്റി.
ഇപ്പോഴുള്ള നിരോധനത്തിന് പുറമെ പുതുതായി സമയദൈർഘ്യം വർദ്ധിപ്പിക്കുന്നത് ജില്ലയുടെവികസന മുരടിപ്പിന്റെ ആക്കം കൂട്ടും. യാത്രാ നിരോധനം ഉടൻ പിൻവലിക്കാൻ അധികൃതർ തയ്യാറാവണമെന്നും, വിവിധ യുവജന സംഘടനാ നേതാക്കൾ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി കുവൈത്ത് കെ.എം.സി.സി. വയനാട് ജില്ലാ ഭാരവാഹികളും, പ്രവർത്തകരും സമരപന്തലിലെത്തി ഐക്യദാർഢ്യം രേഖപ്പെടുത്തുമെന്നും പ്രസിഡന്റ് പി.എ. അബ്ദുൾ ഗഫൂറിൻറെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ നേതൃ യോഗം അറിയിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി മുഹമ്മദലി.യു, ട്രഷറർ മജീദ് സി.എച്ച്. ഭാരവാഹികളായ പി. അഹമ്മദ്, അഷ്‌റഫ് ദാരിമി, ഒ.ടി.സാദാത്ത്, മുഹമ്മദ് അനസ്, എന്നിവർ സംസാരിച്ചു.