നിയമസഭാ ഉപ തിരഞ്ഞെടുപ്പ് : കല കുവൈത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഒക്ടോബർ 4 ന്

കുവൈത്ത് സിറ്റി

ഒക്ടോബർ 21ന് അഞ്ച് നിയമസഭ മണ്ഡലങ്ങളിലേക്ക്‌ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ, കല ഉയർത്തിപ്പിടിക്കുന്ന പുരോഗമന നിലപാടിനൊപ്പം നിൽക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിനായ്‌ ‌ തെരഞ്ഞെടുപ്പ്‌ കൺവെൻഷൻ ഒക്ടോബർ 4, വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് അബ്ബാസിയ കല സെന്ററിൽ വെച്ച്‌ നടക്കുന്നു. പരിപാടി മുൻ എം.പിയും, എൽ.ഡി.എഫ്‌ നേതാവുമായ ഫ്രാൻസിസ്‌ ജോർജ്ജ്‌ ഉൽഘാടനം ചെയ്യും. എല്ലാ ജനാധിപത്യ വിശ്വാസികളേയും പരിപാടിയിലേക്ക്‌ ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു