കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജം ഓണാഘോഷ പരിപാടി ‘ശ്രാവണോത്സവം -2019″ ന് ഉജ്വല സമാപനം

കുവൈത്ത്‌ സിറ്റി : കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജം ഓണാഘോഷ പരിപാടി ‘ശ്രാവണോത്സവം -2019″, കെ. കെ. പി എസ്സ് രക്ഷാധികാരി അഡ്വ. തോമസ് പണിക്കർ ഉത്‌ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് റെജി ജോർജ് അദ്ധ്യക്ഷതയിൽ അബ്ബാസിയ, ഒലിവ് ആഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി അലക്സാണ്ടർ , മീഡിയ കോഡിനേറ്റർ ഷംനഅൽ അമീൻ ആശംസകൾ അർപ്പിച്ചു.  ട്രഷറർ സന്തോഷ് കളപിള  സ്വാഗതം ചെയ്തു. പ്രോഗ്രാം കൺവീനർ ജിബി കെ .ജോൺ ( കെ. കെ.പി എസ് സെക്രട്ടറി) നന്ദിയും പറഞ്ഞു. അൽ അമീൻ, സോണി, രാജ് റോയ്, അനീഷ്, ബിനീഷ്, രാജു അലക്സാണ്ടർ, ജെറിൻ സോജോ, രജനി അനീഷ്,എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കെ. കെ. പി. എസ് കുടുംബാംഗങ്ങളുടെ  വിവിധ  കലാപരിപാടികളും, ഗാനമേളയും അരങ്ങേറി.