ഒടുവിൽ ഷാജുവിന്റെ കുറ്റസമ്മതം :ജോളി ഭാര്യയെയും മകളെയും കൊല്ലുമെന്ന് അറിയാമായിരുന്നു

ജോളി നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് അറിയാമായിരുന്നെന്ന് രണ്ടാം ഭർത്താവ് ഷാജുവിന്റെ മൊഴി. ഭയം കാരണമാണ് പുറത്തുപറയാതിരുന്നത്. എസ് പി ഒാഫീസിലാണ് ഷാജുവിന്റെ നിർണായക വെളിപ്പെടുത്തൽ. താനൊരു അധ്യാപകനാണ്. അതുകൊണ്ട് ആ പരിഗണന നൽകണമെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് ഷാജു പറഞ്ഞു. അധ്യാപകനായ തന്റെ ഭാഗത്തുനിന്ന് സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചെന്നും ഷാജു സമ്മതിച്ചു.ഇന്ന് രാവിലെയാണ് ഷാജുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. പിന്നീട് കസ്റ്റഡിയിലെടുക്കകയും ആയിരുന്നു. ഷാജുവിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായാണ് സൂചന. ഷാജു നിരപരാധിയാണെന്ന് വാദിച്ച് ഷാജുവിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു. മരണങ്ങളിൽ ജോളിയെ സംശമുണ്ടെന്നും ഷാജുവിന്‍റെ കുടുംബം ആരോപിച്ചു.
അതിനിടെ കൂടത്തായി കൊലപാതകങ്ങളിലെ മുഖ്യപ്രതി ജോളിക്ക് മറ്റൊരു മരണത്തിൽ കൂടി പങ്കെന്ന് സൂചന. പ്രാദേശിക കോണ്‍.നേതാവ് രാമകൃഷ്ണന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. ജോളിക്ക് പങ്കുണ്ടെന്ന് സംശയമെന്ന് മകന്‍ രോഹിത് മാധ്യമങ്ങളോട് പറഞ്ഞു രാമകൃഷ്ണന്‍ മരിച്ചത് 55 ലക്ഷം രൂപ കാണാതായതിന് പിന്നാലെയാണ്. പണമിടപാട് നടത്തിയിരുന്നത് ജോളിയുടെ സുഹൃത്തുവഴിയാണെന്നും രോഹിത് പറഞ്ഞു.