കുവൈത്ത് സർക്കാർ ആശുപത്രികളിലെ പ്രവാസികൾക്കുള്ള പ്രസവ ഫീസ്, റൂം വാടക എന്നിവ കുത്തനെ വർധിപ്പിച്ചു

കുവൈത്ത്‌ സിറ്റി :

കുവൈത്ത് സർക്കാരിന് കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിലെ പ്രസവ ഫീസ്‌,റൂം വാടക മുതലായവ വലിയ തോതിൽ ഉയർത്തി. .വർദ്ധനവ്‌ ഇന്നു (09.10.2019) മുതൽ പ്രാബല്യത്തിൽ വന്നു. ആരോഗ്യ മന്ത്രി ബാസിൽ അൽ സബാഹ്‌ ആണു ഇത്‌ സംബന്ധിച്ച ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.പുതുക്കിയ നിരക്ക്‌ പ്രകാരം
ആരോഗ്യ മന്ത്രാലയത്തിന്റെ ഇൻഷുറൻസ് സംവിധാനത്തിന്റെ പരിധിയിൽ വരുന്ന
പ്രവാസികൾക്ക് സ്വാഭാവിക പ്രസവത്തിനുള്ള ഫീസ്‌ നിരക്ക്‌ 50 ദിനാറിൽ നിന്നും 100 ദിനാറാക്കി ഉയർത്തി . അതേ സമയം സിസേറിയൻ ശസ്ത്ര ക്രിയ വഴിയുള്ള പ്രസവത്തിനു ഫീസ് നിരക്ക്‌ 150 ദിനാർ ആയാണു വർദ്ധിപ്പിച്ചിരിക്കുന്നത്‌. ലബോറട്ടറി, മരുന്നുകൾ, മുതലായ സേവനങ്ങൾ ഉൾപ്പെടുത്തികൊണ്ടാണു പുതിയ നിരക്ക്‌. ഇതിനു പുറമേ ആശുപത്രിയിലെ റൂം വാടക ഒരു ദിവസത്തേക്ക് 100 ദിനാർ എന്ന തോതിലാണ് വർദ്ധിപ്പിച്ചിരിക്കുന്നത്‌.