കുവൈത്തിൽ ഷട്ടിൽ കളി കഴിഞ്ഞു മടങ്ങിയെത്തിയ യുവാവ് റൂമിൽ കുഴഞ്ഞു വീണ് മരിച്ചു

കുവൈറ്റ് സിറ്റി :  സുഹൃത്തുക്കള്‍ക്കൊപ്പം ഷട്ടില്‍ കളിച്ച് വീട്ടില്‍ മടങ്ങിയെത്തി കുളിച്ച് ഇറങ്ങിയ യുവാവ് കുവൈറ്റില്‍ വീടിനുള്ളില്‍ കുഴഞ്ഞുവീണു മരിച്ചു. ഫസ്റ്റ് കുവൈറ്റ് ജനറല്‍ ട്രെയിനിംഗ് കമ്പനിയില്‍ സ്റ്റോര്‍ കീപ്പറായ ഇടുക്കി അറക്കുളം സ്വദേശി വേലംകുന്നേല്‍ അനില്‍ ജോസഫ് ആണ് മരിച്ചത്. 37 വയസായിരുന്നു
അബുഖലീഫയില്‍ അനില്‍ ജോസഫും കുടുംബവും താമസിക്കുന്ന വീട്ടിലാണ് സംഭവം. ഭാര്യ സീന റെയ്ച്ചല്‍ ചാക്കോ കുവൈറ്റില്‍ സ്റ്റാഫ് നേഴ്സാണ്. കുവൈറ്റില്‍ വിദ്യാര്‍ഥികളായ എവിലിന്‍ ആന്‍ തോമസ്‌ (8 വയസ്), ആഷ് ലിന്‍ ഫിലോ തോമസ്‌ (6 വയസ്), രണ്ടുവയസുകാരന്‍ ഏദന്‍ ജെ തോമസ്‌ എന്നിവര്‍ മക്കളാണ്.