എം.എ മുഹമ്മദ് ജമാൽ സാഹിബിനെ  ആദരിച്ചു .

ഷാർജ: വയനാട് മുട്ടിൽ ഓർഫനേജ് സാരഥിയും സ്ഥാപകാംഗവുമായ എം.എ മുഹമ്മദ് ജമാൽ സാഹിബിനെ  ഓർഫനേജ് കമ്മിറ്റി ഷാർജ ചാപ്റ്ററും ഷാർജ വയനാട് ജില്ലാ കെ.എം സി സി യും ആദരിച്ചു . അനാഥകളെ യാതൊരു വിധ വിവേചനവുമില്ലാതെ സനാഥകളായി വളർത്തിയതാണ് വയനാട് മുട്ടിൽ ഓർഫനേജിന്റെ വിജയമെന്ന്  മുഹമ്മദ് ജമാൽ പറഞ്ഞു. ലഭ്യമായ എല്ലാ വിദ്യാഭ്യാസവും നൽകി അവരിൽ പലരെയും സമൂഹത്തിന്റെ ഉന്നത ശ്രേണിയിലെത്തിച്ചു. തികഞ്ഞ പിന്നോക്ക പ്രദേശമാല വയനാടിന്റെ വിദ്യാഭ്യാസ രംഗത്ത് നക്ഷത്ര ശോഭയോടെ തിളങ്ങി നിൽക്കാൽ മുട്ടിൽ ഓർഫനേജിന്റെ കീഴിലുള്ള സ്ഥാപനങ്ങൾക്ക് സാധിച്ചത് പ്രവാസികളുൾപ്പടെ സമൂഹത്തിന്റേ നാനാ മേഖലയിൽ നിന്ന് ലഭിച്ച നിർലോഭമായ സഹായസഹകരണമാണ്. ഇന്ന് അന്താരാഷ്ട്ര വേദികളിൽ പോലും തിളങ്ങി നിൽക്കുന്ന ഒട്ടനവധി പ്രതിഭകളെ സംഭാവന ചെയ്യാൻ ഇവിടുന്ന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
WMO ഷാർജ ചാപ്റ്റർ നൽകിയ  ചടങ്ങിൽ  യു.എ.ഇ കെ.എം സി സി സെക്രട്ടറി  മുസ്തഫ മുട്ടുങ്ങൽ അദ്ധ്യക്ഷം വഹിച്ചു. ഷാർജ കെ.എം സി സി ജ.സെക്രട്ടറി അബ്ദുൽ ഖാദർ ചക്ക നാത്ത് ഉൽഘാടനം ചെയ്തു. .ഷാർജ ഇന്ത്യൻ അസോസിയേഷൻ ജ .സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി ഉപഹാര സമർപ്പണം നടത്തി .അംഗീകൃത ആർട്സ് ആന്റ് സയൻസ് കോളേജുകൾ , സി-ബി എസ് സി സ്കൂളുകൾ ,ഇമാം ഗസ്സാലി അക്കാദമി , തുടങ്ങി ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ വയനാട് മുട്ടിൽ ഓർഫനേജിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു . മജീദ് മടിക്കിമല ,അഹമ്മദ് മാസ്റ്റർ ,സൈദലവി ,സ അദ് പുറക്കാട് ,അബ്ദുല്ല ചേലേരി ,അൻവർ സാദത്ത് ,ലത്തീഫ് ഖസ്സാലി ,നി സാർ വെളളി കുളങ്ങര ,അബ്ദു റഹിമാൻ മാസ്റ്റർ ,മൊയ്തു മക്കിയാട് ,അഡ്വ മുഹമ്മദലി ,മോയിൻ വെള്ളമുണ്ട സംസാരിച്ചു. അഡ്വ യു.സി അബ്ദുള്ള സ്വാഗതവും  ശെഫീഖ്  പഞ്ചാര നന്ദിയും പറഞ്ഞു.