കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷ​െന്റ ”കോലത്തനാട് മഹോൽസവം 2019- ഒക്ടോബർ 18-ന്

 

കു​വൈത്ത്സിറ്റി:

കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻറെ (കിയ) ആഭിമുഖ്യത്തിൽ നടത്തുന്ന 2-മത് മെഗാപരിപാടിയായ കോലത്തുനാട് മഹോത്സവം 18-ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അ‌റിയിച്ചു.വെള്ളിയാഴ്ച ​വൈകുനേരം ​3-മണി മുതൽ അബ്ബാസിയ നോട്ടിങാം ബ്രിട്ടീഷ് സ്കൂളിലാണ് പരിപാടി. കിയ സ്റ്റാർസിങർ മത്സരമാണ് ആദ്യം ്രകമീകരിച്ചിരിക്കുന്നത്. 6-മണിക്ക് നടക്കുന്ന
പൊതു സമ്മേളനം ഇന്ത്യൻ സ്ഥാനപതി കെ.ജീവസാഗർ, ഉദ്ഘാടനം ചെയ്യും.്രപമുഖ ടിവി പരിപാടിയായ ഉപ്പും മുളകിലെ അഭിനേതാക്കളായ ബിജു സോപാനം, നിഷ സാരംഗ് എന്നിവർ പങ്കെടുക്കും. തുടർന്ന്, വിിവധ കലാ പരിപാടികളും, ഒരുക്കിയിട്ടുണ്ട്.
പിന്നണിഗായകരായ പ്രശോഭ് രാമചന്ദ്രൻ, ആൻ അമി എന്നിവരുടെ ഗാനമേളയുമുണ്ടാകും.
2012-ൽ രൂപമെടുത്ത അ‌സോസിയേഷൻ കേരളത്തിലെ ്രപളയകെടുതിയിൽ മുഖ്യമ്രന്തിയുടെ ദുരിതാശ്വസ ഫണ്ടിലേക്ക് പണം നൽകിയതടക്കം
നിരവധി ജീവകാരുണ്യ ്രപവർത്തനങ്ങൾ നടത്തി വരുന്നുണ്ടന്ന് ഭാരവാഹികൾ വ്യക്തമാക്കി.
പ്രസിഡൻറ് ഷെറിൻ മാത്യു, ജനറൽ സെക്രട്ടറി ടി.അജിത് കുമാർ, രക്ഷാധികാരി ടി.മധുകുമാർ, ട്രഷറർ എം.ടി.പുഷ്പരാജൻ, പ്രോഗ്രാം കൺവീനർ കെ.സന്തോഷ് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.