കൊട്ടാരക്കര ശ്രീധരൻ നായർ അനുസ്മരണം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി

കൊട്ടാരക്കര ശ്രീധരൻ നായരുടെ 33 മത് അനുസ്മരണ യോഗം അബ്ബാസിയയിൽ വച്ചു കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജം സംഘടിപ്പിച്ചു .ചടങ്ങിൽ കെ .കെ .പി .എസ്സ് ട്രഷറർ സന്തോഷ് കളപില തിരികൊളുത്തി “സിനിമാലോകത്തെ അനുഗ്രഹീത കലാകാരൻ” ആയിരുന്നു അദ്ദേഹം എന്നു ഓർമ്മപെടുത്തി കൊണ്ട് പ്രസംഗിച്ചു ,
ജനറൽ സെക്രട്ടറി അലക്സാണ്ടർ, പ്രസിഡന്റ് രാജീവ് ,സെക്രട്ടറി ജിബി , എന്നിവർ പ്രസംഗിച്ചു . എല്ലാ എക്സിക്യൂട്ടിവ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു .