എയർ ഇന്ത്യയുടെ വലിയ വിമാനങ്ങൾ ഡിസംബർ മുതൽ കോഴിക്കോട് ഇറങ്ങും

കരിപ്പൂർ :

എയർ ഇന്ത്യയുടെ വലിയ വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും സർവീസ് ആരംഭിക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾക്ക്‌ പരിഹാരമായി. കോഴിക്കോട് ജിദ്ദ സെക്ടറിൽ ഡിസംബർ മുതൽ സർവീസ് ആരംഭിക്കാനാണ് തീരുമാനം. റൺവേയും വിമാനങ്ങളുടെ പോക്കുവരവ് സംബന്ധിച്ചുമുള്ള 21 കാര്യങ്ങൾ ഇന്നലെ റൺവേ സുരക്ഷാ സംഘത്തിൻറെ യോഗത്തിൽ ചർച്ച ചെയ്ത് പരിഹാരം നിർദ്ദേശിച്ചു എയർപോർട്ട് ഡയറക്ടർ കെ ശ്രീനിവാസ റാവു അധ്യക്ഷത വഹിച്ചു