കുവൈത്ത് ഉൾപ്പെടെ വിദേശ രാജ്യങ്ങളിലേക്കുള്ള എല്ലാ അറ്റസ്‌റ്റേഷൻ സേവനവും ഇനി നോർക്ക റൂട്സ് വഴി ലഭ്യമാകും

തിരുവനന്തപുരം:
വിദേശ രാജ്യങ്ങളിലേക്കുള്ള ആഭ്യന്തര അറ്റസ്റ്റേഷൻ സേവനങ്ങൾ ഇനി നോർക്കറൂട്ട്സ് ഓഫീസുകൾ മുഖേന ലഭ്യമാകും. ഇതിനായി തിരുവനന്തപുരം സെക്രട്ടറിയേറ്റ് ആഭ്യന്തര അറ്റസ്റ്റേഷൻ വിഭാഗത്തിൽ നേരിട്ട് വരേണ്ട ആവശ്യമില്ല. ആഭ്യന്തര അറ്റസ്റ്റേഷൻ സേവനം ലഭ്യമാക്കുന്നതിനുള്ള നോഡൽ ഏജൻസിയായി സർക്കാർ നോർക്ക-റൂട്സിനെ ചുമതലപ്പെടുത്തിയതോടെ വിദേശ രാജ്യങ്ങളിൽ സമർപ്പിക്കാനുള്ള എല്ലാ രേഖകളുടെയും അറ്റസ്റ്റേഷൻ നോർക്ക-റൂട്ട്സ് ഓഫീസുകൾ വഴി ലഭിക്കും. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഒപ്പം ജനന-മരണ-വിവാഹ സർട്ടിഫിക്കറ്റുകൾ വിവിധ സത്യവാങ്മൂലങ്ങൾ പവർ ഓഫ് അറ്റോർണി തുടങ്ങിയവ സാക്ഷ്യപ്പെടുത്താം സർട്ടിഫിക്കറ്റുകളിൽ ആഭ്യന്തര അറ്റസ്റ്റേഷൻ ഒപ്പം വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തൽ സേവനവും നോർക്കറൂട്ട്സ് തിരുവനന്തപുരം എറണാകുളം കോഴിക്കോട് മേഖലാ ഓഫീസുകൾ മുഖാന്തിരം ലഭിക്കും. എം ഇ എ, അപ്പൊസ്റ്റൈൽ, സാക്ഷ്യപ്പെടുത്തലുകൾക്ക്‌ പുറമെ യുഎഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എംബസി അറ്റസ്റ്റേഷൻ സേവനങ്ങളും ലഭ്യമാണ്. അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് www.norkaroots.org വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ടോൾഫ്രീ നമ്പർ 1- 800 -425 39 39