നബിദിനം : കുവൈത്തിൽ നവംബർ 9 ശനിയാഴ്ച പൊതു അവധി.

കുവൈത്ത്‌ സിറ്റി :

കുവൈത്തിൽ നബിദിനം പ്രമാണിച്ച്‌ നവംബർ 9 ശനിയാഴ്ച പൊതു അവധിയായി പ്രഖ്യാപിച്ചു. നവംബർ 10 ഞായർ പ്രവൃത്തി ദിനവുമായിരിക്കും.ഇത്‌ സംബന്ധിച്ച്‌ സിവിൽ സർവ്വീസ്‌ കമ്മീഷനാണു ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. ഹിജിറ വർഷാരംഭം , ഇസ്രാ’ അ , മിഹ്രാജ്‌ , നബിദിനം മുതലായ അവധി ദിനങ്ങൾ വെള്ളി ശനി ദിവസങ്ങളിൽ ആയാൽ പകരമായി മറ്റൊരു ദിവസം അവധി നൽകേണ്ടതില്ലെന്ന് നേരത്തെ സിവിൽ സർവ്വീസ്‌ കമ്മീഷൻ തീരുമാനിച്ചിരുന്നു.ഇത്‌ പ്രകാരം ഇത്തവണത്തെ ഹിജിറ വർഷാരംഭവും ശനിയാഴ്ച ആയതിനാൽ ഈ വർഷം സർക്കാർ സ്ഥാപനങ്ങൾക്ക്‌ പ്രത്യേകമായി അവധി നൽകിയിരുന്നില്ല. ഫലത്തിൽ ഈ വർഷം 2 അവധി ദിനങ്ങളാകും സർക്കാർ , പൊതുമേഖലാ സ്ഥാപനങ്ങളിലും വെള്ളി ,ശനി ദിവസങ്ങളിൽ വാരാന്ത്യ അവധി നൽകുന്ന സ്ഥാപനങ്ങളിലേയും ജീവനക്കാർക്ക്‌ നഷ്ടമായിരിക്കുന്നത്‌.