ബാല വേദി കുവൈത്ത് “ശാസ്ത്ര ജാലകം”സംഘടിപ്പിച്ചു

കുവൈറ്റ്‌ സിറ്റി: ബാലവേദി കുവൈറ്റ്‌ അബുഹലീഫ മേഖലയുടെ നേതൃത്വത്തിൽ “ശാസ്ത്രജാലകം”  പരിപാടി സംഘടിപ്പിച്ചു. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലായി നൂറോളം വിദ്യാർത്ഥികളാണ് ശാസ്ത്രജാലകത്തിൽ പങ്കാളികളായത്‌. സയൻസ്‌ എക്സിബിഷൻ, അബാക്കസ്‌ ക്ലാസ്സ്‌, ഡോക്യുമെന്ററി തുടങ്ങി വിവിധ ശാസ്ത്ര പരിപാടികളും, സയൻസ്‌ ക്വിസ്സ്‌, ചാർട്ട്‌ മേക്കിംഗ്‌, ലീഫ്‌ കളക്ഷൻ തുടങ്ങിയ മൽസരങ്ങളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. എക്സിക്ബിഷന്റെ ഭാഗമായ്‌ ഒരുക്കിയ ജോസഫ്‌ പണിക്കരുടെ പുരാവസ്തു ശേഖരങ്ങളുടെ പ്രദർശനവും, കല കുവൈറ്റ്‌ പ്രവർത്തകരായ രജീഷ്‌, ലിജിൻ എന്നിവർ തയ്യാറാക്കിയ ജി.എസ്‌.എൽ.വി മാർക്ക്‌ 3 റോക്കറ്റ്‌ മോഡലും ഏറെ ശ്രദ്ധിയാർജ്ജിച്ചു.
അബുഹലീഫ സെവൻ സ്റ്റാർ ഓഡിറ്റോറിയത്തിൽ വെച്ച്‌ നടന്ന പരിപാടി കല കുവൈറ്റ്‌ പ്രസിഡന്റ്‌ ടി.വി.ഹിക്മത്‌ ഉദ്ഘാടനം ചെയ്തു. ബാലവേദി കുവൈറ്റ്‌ അബുഹലീഫ മേഖലാ പ്രസിഡന്റ്‌ ആൻവി ജോസ്‌ അധ്യക്ഷത വഹിച്ച പരിപാടിക്ക്‌ അബുഹലീഫ മേഖലാ സെക്രട്ടറി ജിതിൻ പ്രകാശ്‌ ആശംസ അർപ്പിച്ച്‌ സംസാരിച്ചു. വിവിധ മൽസരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം ചടങ്ങിൽ വെച്ച്‌ കല കുവൈറ്റ്‌ പ്രസിഡന്റ്‌ ടി.വി.ഹിക്മത്‌, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, മേഖലാ പ്രസിഡന്റ് നാസർ കടലുണ്ടി, സ്വാഗതസംഘം കൺവീനർ മണിക്കുട്ടൻ, ജോസഫ്‌ പണിക്കർ എന്നിവർ നിർവ്വഹിച്ചു. ചടങ്ങിന് സ്വാഗതസംഘം കൺവീനർ മണിക്കുട്ടൻ സ്വാഗതവും, ബാലവേദി കുവൈറ്റ്‌ അബുഹലീഫ മേഖലാ സെക്രട്ടറി ദേവിക രാജേന്ദ്രൻ നന്ദിയും രേഖപ്പെടുത്തി. കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി ടി.കെ.സൈജു, ജോയിന്റ് സെക്രട്ടറി രജീഷ്‌, ഫഹഹീൽ മേഖലാ സെക്രട്ടറി ഷാജു വി. ഹനീഫ്‌, കല കുവൈറ്റ്‌ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എം.പി.മുസ്‌ഫർ, പ്രജോഷ്‌, അനൂപ്‌, ജെ.സജി, ആസഫ്‌ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
പരിപാടിക്ക്‌ കല കുവൈറ്റ്‌ അബുഹലീഫ മേഖലാ കമ്മിറ്റി അംഗങ്ങൾ, ബാലവേദി രക്ഷാധികാര സമിതിയംഗങ്ങൾ, മേഖലയിലെ കല കുവൈറ്റ്‌ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.