കുവൈത്തിന്റെ മുഖച്ഛായ മാറ്റാൻ ഭീമൻ പദ്ധതി വരുന്നു :ലക്ഷ്യമിടുന്നത് വൻ വികസനം

കുവൈറ്റ് സിറ്റി:കുവൈറ്റിന്റെ തലസ്ഥാനനഗരിയുടെ മുഖഛായ മാറ്റത്തിന് വൻകിട പദ്ധതിയുമായി കുവൈത്ത്. കുവൈത്ത് സിറ്റി അർബൻ പ്ലാൻ 2030 എന്ന പേരിലാണ് നഗരവികസന പദ്ധതി ഒരുങ്ങുന്നത്. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെയാകും പദ്ധതി യാഥാർഥ്യമാക്കുക. മൃഗാബി മുതൽ മാറിയ വരെ നീണ്ടു കിടക്കുന്ന കാപിറ്റൽ സിറ്റിയുടെ മുഖഛായ മാറ്റുന്ന തരത്തിലുള്ള ബഹുമുഖ വികസന പദ്ധതിയാണ് വിഭ ഒരുങ്ങുന്നത്.
മെട്രോ സ്റ്റേഷനുകൾ, ആധുനികൾ രീതിയിലുള്ള പൊതുഗതാഗത സംവിധാനങ്ങൾ, നക്ഷത്ര ഹോട്ടലുകൾ, റിക്രിയേഷൻ സെന്റർ തുടങ്ങി ആധുനിക നഗര ജീവിതവുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കലുക. വാണിജ്യ കേന്ദ്രങ്ങളും റെസിഡൻഷ്യൽ കെട്ടിടങ്ങളും ഉൾപ്പെടുന്നതാണ് നിർദിഷ്ട അർബൻ പ്ലാൻ. നഗരത്തിന്റെ ഹൃദയഭാഗങ്ങളായ അബ്ദുല്ല സ്ട്രീറ്റ്, മുബാറക് സ്ട്രീറ്റ്, മുബാറക് അൽ കബീർ സ്ട്രീറ്റ്, ഫഹദ് സാലിം സ്ട്രീറ്റ് എന്നിവയെല്ലാം നവീകരിക്കും. സാമൂഹ്യ സാമ്പത്തിക രംഗങ്ങളിൽ കാലാനുസൃതമായി രാജ്യം കൈവരിച്ച വളർച്ച പ്രകടമാക്കുന്ന തരത്തിൽ നഗരവൽകരണം നടപ്പാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത് അതേസമയം പൈതൃകങ്ങൾ സംരക്ഷിക്കുകയും ചെയ്യും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതി വികസനം ജനങ്ങളിൽ നേരിട്ട് എത്തുന്ന രീതിയിലാണ് ആസൂത്രണം ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കി.