പാമ്പ് കടിയേറ്റ് മരിച്ച കൂട്ടുകാരിക്ക് നീതി ലഭിക്കാൻ വീറോടെ പൊരുതി:നിദ ഫാത്തിമക്ക് കുവൈത്ത് കെ എം സി സിയുടെ ആദരം

കുവൈത്ത് സിറ്റി :വയനാട് സുൽത്താൻ ബത്തേരി സർവ്വജന സ്കൂളിൽവെച്ച് വിദ്യാർത്ഥിനിക്ക് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ അധികൃതരുടെ കൊള്ളരുതായ്മകൾ പൊതു സമൂഹത്തോട് ആർജ്ജവത്തോടെ വിളിച്ചു പറഞ്ഞ നിദ ഫാത്തിമക്ക് പ്രവാസ ലോകത്ത് നിന്ന് ആദരവ്.
കുവൈത്ത് കെ.എം.സി. സി. സംസ്ഥാന ട്രഷറർ  നാസർ നേരിട്ടെത്തി ഉപഹാരം കൈമാറി. കുവൈത്ത് കെ എം സി സി സംസ്ഥാന ജില്ലാ ഭാരവാഹികൾ പങ്കെടുത്തു