ബാങ്കിങ് ഇതര ധനകാര്യ മേഖലയിലെ പ്രവർത്തങ്ങൾക്ക് അംഗീകാരം : ഐ സി എൽ ഫിൻകോർപിന് ദുബായിൽ ആദരവ്

 

ഇന്റർനാഷണൽ പ്രൊമോട്ടേഴ്സ് അസ്സോസിയേഷൻ ( IPA ) ദുബായ് ചാപ്റ്റർ സംഘടിപ്പിച്ച മെട്രോമാൻ ഇ ശ്രീധരനുമായുള്ള ഇന്റെറാക്ഷൻ വേദിയിൽ വച്ച് ICL ഫിൻകോർപിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെജി അനിൽകുമാറിനെ ആദരിച്ചു . കേരളത്തിൽ നിന്ന് ആരംഭിച്ച് ദക്ഷിണേന്ത്യയിൽ 160 ഓളം ഔട്ലെറ്റുകളും നിരവധി അനുബന്ധ സ്ഥാപനങ്ങളുമായി മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റിങ്ങിന് തയ്യാറെടുക്കുന്നതിന്റെ പേരിലാണ് ICL ഫിൻകോർപ് ആദരിക്കപ്പെട്ടത്. മെട്രോമാൻ എന്നറിയപ്പെടുന്ന പദ്മ വിഭൂഷൺ ഇ ശ്രീധരനിൽ നിന്ന് ദുബായിലെ ഇന്റർ കോണ്ടിനെന്റൽ ഹോട്ടലിൽ വച്ച് ICL ഫിൻകോർപ് ചെയർമാൻ കെ ജി അനിൽകുമാർ പുരസ്‌കാരം ഏറ്റുവാങ്ങി. സിഇഒ ഉമാ അനിൽകുമാറും ചടങ്ങിൽ പങ്കെടുത്തു.
ഗൾഫ് മേഖലയിൽ സജീവമായി വിവിധ വ്യാപാര പ്രവർത്തനങ്ങളുമായി ICL മുന്നോട്ടു പോകുമെന്ന് കെ ജി അനിൽകുമാർ പറഞ്ഞു . ICL ട്രാവൽ ആൻഡ് ടൂർസ് LLC അടക്കമുള്ള സ്ഥാപനങ്ങൾ ഒരുമാസത്തിനുള്ളിൽ ദുബായിൽ പ്രവർത്തനക്ഷമം ആകുമെന്നും അദ്ദേഹം അറിയിച്ചു. ഗൾഫിലെ മറ്റു രാജ്യങ്ങളിലേക്കും ICL സ്ഥാപനങ്ങൾ വ്യാപിപ്പിക്കുമെന്ന് ചെയർമാൻ വ്യക്തമാക്കി .
29 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ICL ഇപ്പോൾ ഇന്ത്യയിൽ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ കാര്യത്തിൽ ഒന്നാം നിരയിലാണ് . ഏറ്റവും കുറഞ്ഞ ഫീസ് നിരക്കിൽ സ്വർണ്ണ വായ്പ നൽകുന്ന സ്ഥാപനം എന്ന കീർത്തി നേടിയ ICL ഫിൻകോർപിന് വിവിധ വ്യാപാര മേഖലകളിൽ സജീവ സാന്നിധ്യമുണ്ട് .