അനീതിയ്ക്കെതിരെയുള്ള ഉറച്ച ശബ്ദത്തിന് അംഗീകാരം :നിദ ഫാത്തിമയേയും കൂട്ടുകാരികളേയും ദയ കുവൈത്ത് ആദരിച്ചു.

 

വയനാട് : സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്കൂളില്‍ ക്ലാസ്മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സഹപാഠിക്കുവേണ്ടി ശക്തമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ച കീർത്തന,നിദ ഫാത്തിമ,ഫാത്തിമ ഷെമി എന്നീ കുട്ടികളെ ദയ കുവൈത്ത് സ്നേഹോപഹാരം നല്‍കി ആദരിച്ചു.സ്വർണ്ണാഭരണവും,ക്യാഷ് പ്രൈസുമാണ് കുട്ടികൾക്ക് സമ്മാനിച്ചത്. ഷഹല ഷെറിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നും അധ്യാപകര്‍ അനാസ്ഥ കാണിച്ചുവെന്നും ഇതേ സ്കൂളിലെ അഞ്ചാംക്ലാസുകാരിയായ നിദ മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു. ഇതിന് പിന്നാലെ നിദ ഫാത്തിമയുടെയും കൂട്ടുകാരികളുടെയും ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.സാമൂഹിക മാധ്യമങ്ങളില്‍ വലിയ പിന്തുണ ലഭിച്ച നിദ ഫാത്തിമാക്കും കൂടുകാരികളെയും അഭിനന്ദിച്ച് നിരവധി പേരും രംഗത്തുവന്നിരുന്നു. . നിദയിലൂടെയാണ് ഷെഹ്‌ലയ്ക്കു സംഭവിച്ചതെന്താണെന്നും അധ്യാപകന്‍റെ അനാസ്ഥ ഷെഹ്ല ഷെറിനെ മരണത്തിലേക്ക് തള്ളിവിട്ടതെന്നും പുറംലോകം അറിഞ്ഞത്. സ്കൂളിന്റെ ശോചനീയാവസ്ഥയെക്കുറിച്ചും നിദ ഫാത്തിമ സംസാരിച്ചിരുന്നു.
ചടങ്ങില്‍ ദയ കുവൈത്ത് പ്രതിനിധികളായ നാസർ മൗക്കോട്, ഫിറോസ് നല്ലളം,സിദ്ധീഖ് പാപ്പിനിശ്ശേരി,,, സാമൂഹ്യ പ്രവർത്തകരായ ഗഫൂർ വെണ്ണിയോട്, ആരിഫ് ബത്തേരി എന്നിവര്‍ പങ്കെടുത്തു.