വൺ ഇന്ത്യ അസോസിയേഷൻ കുവൈത്ത് ആം ആദ്മി പാർട്ടി സ്ഥാപക ദിനാഘോഷവും പ്രവർത്തന സംഗമവും നടത്തി

 

കുവൈറ്റ് സിറ്റി  : വൺ ഇന്ത്യ അസോസിയേഷൻ ആഭിമുഖ്യത്തിൽ ആം ആദ്മി പാർട്ടി സ്ഥാപക ദിനാഘോഷവും പ്രവർത്തക സംഗമവും നടത്തി. ജോയിന്റ് കൺവീനർ ടി കെ ഷാഫിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കൺവീനർ വിജയൻ ഇന്നാസ്യ ഉദ്ഘാടനം നിർവഹിച്ചു. സാജു സ്റ്റീഫൻ സ്വാഗതം ആശംസിക്കുകയും പ്രകാശ് ചിറ്റഴത്ത് മുഖ്യ സന്ദേശം നൽകുകയും ചെയ്തു. ജോയിൻ സെക്രട്ടറി ലിൻസ് തോമസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എൽദോ എബ്രഹാം വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
വിനോദ് സെബാസ്റ്റ്യൻ, സിബിൻ പി സി, പ്രവീൺ കെ.ജോൺ, രഞ്ജിത്ത് സാം, സന്തോഷ് കുമാർ , ബിനു ഏലിയാസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അബ്ദുൽ ഹമീദ് കൃതജ്ഞത രേഖപ്പെടുത്തി. ദേശീയ ഗാനത്തോടെ യോഗം സമാപിച്ചു.