കുവൈത്തിൽ മദ്യം വിളമ്പിയ ശൈത്യ കാല തമ്പുകൾ അധികൃതർ പൊളിച്ചു നീക്കി

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ മദ്യം വിളമ്പിയ ശൈത്യകാല തമ്പുകള്‍ പൊളിച്ചുനീക്കി . മദ്യസല്‍ക്കാരത്തോടൊപ്പം സ്ത്രീകളും പുരുഷന്‍മാരും ചേര്‍ന്ന് ഇവിടെ ആഘോഷങ്ങളും നടത്തിയിരുന്നു. 13 ടെന്റുകളാണ് അധികൃതര്‍ പൊളിച്ചുനീക്കിയത്.
നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് തമ്പുകള്‍ പൊളിച്ചത്. ജഹ്റയിലെ ശൈത്യകാല തമ്പുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടത്.
പൊതുമര്യാദയ്ക്ക് യോജിക്കാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനും മദ്യപാനം നടത്തിയതിനുമാണ് തമ്പുകള്‍ പൊളിച്ചു മാറ്റിയതെന്ന് അധികൃതര്‍ അറിയിച്ചു.
ജഹ്റ ഖബര്‍സ്ഥാന്‍റെ പിന്നില്‍ സ്ഥാപിച്ചിരുന്ന ഒരു തമ്പും മുന്‍വശത്ത് സ്ഥാപിച്ചിരുന്ന രണ്ടു തമ്പും മുത്ലയില്‍ നിന്ന് അഞ്ച് തമ്പുകള്‍, സുബിയ്യയില്‍ നിന്ന് നാലു തമ്പുകള്‍ അര്‍ഹിയയില്‍ നിന്ന് ഒരു തമ്പ് എന്നിവയാണ് അധികൃതര്‍ പൊളിച്ചത്