കുവൈത്ത് ദേശീയ ദിനം:ആഘോഷങ്ങൾക്ക് തുടക്കമായി.

കുവൈത്ത് സിറ്റി : കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങൾക്ക് അമീർ ഷെയ്ഖ് സബ അൽ അഹ്മദ് ജാബിർ അൽ സബ ബയാൻ പാലസിൽ ദേശീയ പതാക ഉയർത്തി തുടക്കം കുറിച്ചു.ക്രൗൺ പ്രിൻസ് നവാഫ്‌ അൽ അഹ്മദ് ജാബിർ അൽ സബ, നാഷണൽ അസംബ്ലി സ്പീക്കർ മർസൂഖ് അലി അൽ ഗാനിം, പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അഹ്മദ് അൽ സബ, തുടങ്ങിയവരും മുതിർന്ന ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.