വെൽഫെയർ കേരള കുവൈറ്റ് മെഗാ പെയിന്റിംഗ് മത്സരം ഡിസംബർ 6ന്

കുവൈറ്റ് സിറ്റി :വെൽഫെയർ കേരള കുവൈറ്റ് ആറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സാൽമിയ മേഖല ഡിസംബർ 6 വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ സാൽമിയ നജാത് സ്കൂളിൽ നടത്തുന്ന മെഗാ പെയിന്റിംഗ് പരിപാടിയുടെ അവസാന ഒരുക്കങ്ങൾ പൂർത്തിയായി പരിപാടിയിൽ കുവൈറ്റിലെ 25ന് വയസ്സിന് മുകളിൽ ഓയിൽ /അക്രലിക് പെയിന്റിങ്ങിൽ വിദഗ്ദരായ കലാകാരമാർക്കായി
My India My Canvas ( painting against hatred)
എന്ന വിഷയത്തിൽ മത്സരം നടക്കും .
വിജയികൾക്ക് സ്വർണ നാണയമാണ് സമ്മാനമായി നൽകുന്നതത് .
കൂടാതെ കുട്ടികൾക്ക് വിദഗ്ധരുടെ ഡെമോ ക്ലാസും , കുവൈറ്റിലെ എല്ലാ രാജ്യക്കാരായ കലാകാരന്മാരുടെ വിപുലമായ ചിത്ര പ്രദർശനവും വില്പനയും ഉണ്ടായിരിക്കും.
പരിപാടി മിഡിൽ ഈസ്റ്റീൽ അറിയപ്പെടുന്ന കുവൈറ്റി കലാകാരൻ സാമി മുഹമ്മദ് ഉത്ഘാടനം ചെയ്യും
അതോടൊപ്പം കുവൈറ്റിലെ ഇന്ത്യക്കാരായ പ്രമുഖർ പങ്കെടുത്ത് ഇംഗ്ലീഷ് ,ഹിന്ദി , മലയാളം ഭാഷകളിൽ സാംസ്കാരിക സമ്മേളനവും ഉണ്ടാവും. ഈ വിഷയത്തിൽ പരിപാടിയിൽ വരുന്ന ഏവർകും ഓപ്പൺ സ്കെച്ച് മത്സരത്തിൽ പങ്കെടുക്കാനും സമ്മാനം നേടാനും അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്‌ 99354375 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു