പുതുവർഷം :കുവൈത്തിൽ നാല് ദിവസം അവധി ലഭിച്ചേക്കും

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ 2020 പുതുവത്സര ദിനത്തോട്‌ അനുബന്ധിച്ച്‌ ജനുവരി 1 മുതൽ 4 ദിവസം പൊതു അവധി പ്രഖ്യാപിച്ചേക്കും .ജനുവരി 1 ബുധനാഴ്ച ഔദ്യോഗിക അവധിദിനമായതിനാൽ രണ്ടു അവധി ദിനങ്ങൾക്കിടയിൽ വരുന്ന വ്യാഴാഴ്ച (ജനുവരി 2) വിശ്രമ ദിനമായി പ്രഖ്യാപിക്കണമെന്ന് സിവിൽ സർവ്വീസ്‌ കമ്മീഷൻ മന്ത്രി സഭക്ക്‌ ശുപാർശ്ശ ചെയ്തു.സിവിൽ സർവ്വീസ്‌ കമ്മീഷന്റെ ശുപാർശ്ശ മന്ത്രി സഭ അംഗീകരിച്ചാൽ ജനുവരി 1 ബുധനാഴ്ച മുതൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങൾ പൊതു അവധി ആയിരിക്കുകയും ജനുവരി 5 (ഞായറാഴ്ച)മുതൽ പ്രവൃത്തി ദിനം ആരംഭിക്കുകയും ചെയ്യുമെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.