പ്രവചനങ്ങൾ വെറുതെയായി: കുവൈത്തിൽ ഈ വർഷം അതിശൈത്യമില്ല

കുവൈറ്റ് സിറ്റി :പ്രവചനങ്ങൾ അസ്ഥാനത്താക്കി കുവൈത്തിൽ ഇക്കുറി കഠിനമായ തണുപ്പിന് സാധ്യതയില്ലെന്ന് വിദഗ്ധർ. കുവൈറ്റില്‍ വരും ദിവസങ്ങളില്‍ ഇളംവെയിലിനും വടക്കു പടിഞ്ഞാറന്‍ കാറ്റിനും സാധ്യത കാണുന്നതായി കാലാവസ്ഥാ നിരിക്ഷകരുടെ നിഗമനം. രാജ്യത്ത് തണുപ്പ് അനുഭവപ്പെടുമെങ്കിലും ഇക്കുറി അതിശൈത്യത്തിന് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍ .
കുവൈറ്റില്‍ ഇപ്പോള്‍ ശൈത്യകാലത്തിന്റെ പ്രതീതി അനുഭവപ്പെടുന്നില്ലെന്നും അതിന്റെ കാരണം യൂറോപ്പില്‍ നിന്നുള്ള കോള്‍ഡ് വേവ് കുവൈറ്റിനെ ബാധിക്കാത്തതാണെന്നും കാലാവസ്ഥാ നിരീക്ഷകനായ അദേല്‍ അല്‍ സാദുന്‍ പറഞ്ഞു.