കുവൈത്തിൽ നഴ്സിംഗ് തസ്തികയിൽ അപേക്ഷിക്കാനുള്ള പ്രായ പരിധി 40 വയസ്സാക്കി ഉയർത്തി

കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയത്തിന്റെ നഴ്സിംഗ് സ്റ്റാഫിൽ ചേരാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകൾ മന്ത്രാലയം ഭേദഗതി ചെയ്തു.

പുതിയ ഭേദഗതി അനുസരിച്ച്, അപേക്ഷകന്റെ പ്രായം സ്ത്രീകൾക്കും പുരുഷന്മാർക്കും 40 വയസ്സ് വരെയായി ഉയർത്തി നിലവിൽ ഇത് 35 വർഷമാണ്.
പുതിയ ഭേദഗതി നഴ്‌സിംഗ് സ്റ്റാഫായി ചേരാൻ താൽപ്പര്യമുള്ള ധാരാളം ഇന്ത്യക്കാർക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.