മോഡൽ റെസിഡൻഷ്യൽ ഏരിയകളിൽ നിന്നും വിദേശികളെ ഒഴിപ്പിക്കുന്നു.

കുവൈത്ത് സിറ്റി :സ്വദേശികളുടെ താമസ സ്ഥലത്തുനിന്നും വിദേശ ബാച്ചിലർമാരെ ഒഴിപ്പിക്കാനുള്ള പൊതുവായ ശ്രമങ്ങൾക്ക് പുറമെയാണ് അടിയന്തിരമായി ‘മാതൃക’ സ്ഥലങ്ങളിൽ നിന്നും വിദേശികളെ ഒഴിപ്പിക്കുന്നത്. ഇത് സംബന്ധിച്ച നടപടികൾക്ക് മുനിസിപ്പാലിറ്റി തുടക്കം കുറിച്ചു. ഇതോടനുബന്ധിച്ചുള്ള നിർദേശങ്ങൾ ബന്ധപ്പെട്ട സമിതി സമർപ്പിച്ചതായി മുനിസിപ്പൽ മന്ത്രി ഫഹദ് അൽശൂല പറഞ്ഞു. ഇത്തരം ഇടങ്ങൾ സ്വദേശികൾ വിദേശികൾക്ക് വാടകക്ക് നൽകുന്നതാണ് കുഴപ്പങ്ങൾ ഉണ്ടാക്കുന്നത്. ഇത്തരം ഉടമകൾക്കെതിരെ നടപടി വേണമെന്ന് പാർലമെന്റ് അംഗങ്ങൾ ആവശ്യപ്പെട്ടു.