പ്രവാസികൾക്ക് തിരിച്ചടി :ഇനി ഗൾഫിൽ നിന്നും നാട്ടിലേക്ക് പാർസൽ അയക്കാൻ ചെലവേറും

 

കു​വൈ​ത്ത്​ സിറ്റി : 5000 രൂ​പ വ​രെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക്​ നി​കു​തി​യി​ല്ലാ​തെ അ​യ​ക്കാ​ൻ ക​ഴി​യു​ന്ന ഡ്യൂ​ട്ടി​ഫ്രീ നോ​ട്ടി​ഫി​ക്കേ​ഷ​ൻ എ​ടു​ത്തു​ക​ള​ഞ്ഞ് വി​ദേ​ശ​വ്യാ​പാ​ര ന​യം ഭേ​ദ​ഗ​തി ​ചെ​യ്​​ത​തോ​ടെ ഗ​ൾ​ഫി​ൽ​നി​ന്ന്​ നാ​ട്ടി​ലേ​ക്ക്​ പാ​ർ​സ​ൽ അ​യ​ക്ക​ൽ ചെ​ല​വേ​റി​യ​താ​വും. ജി.​എ​സ്.​ടി അ​ട​ക്കം 42 ശ​ത​മാ​നം നി​കു​തി ന​ൽ​കി​യാ​ണ്​ ഇ​നി സാ​ധ​ന​ങ്ങ​ൾ അ​യ​ക്കേ​ണ്ട​ത്.ഇ​തു​സം​ബ​ന്ധി​ച്ച്​ വി​ദേ​ശ​വ്യാ​പാ​ര ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ അ​മി​ത്​ യാ​ദ​വ്​ ക​ഴി​ഞ്ഞ​ദി​വ​സം ഉ​ത്ത​ര​വ്​ ഇ​റ​ക്കി. ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ ഇ​ള​വു​ള്ള​ത്. ചി​ല ഇ-​കോ​മേ​ഴ്​​സ്​ ക​മ്പ​നി​ക​ൾ ചൈ​നീ​സ് സാ​ധ​ന​ങ്ങ​ൾ നി​കു​തി​വെ​ട്ടി​ച്ച് ഇ​റ​ക്കു​ന്ന​ത്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഡ്യൂ​ട്ടി ഫ്രീ ​നോ​ട്ടി​ഫി​ക്കേ​ഷ​ൻ നി​ർ​ത്ത​ലാ​ക്കി​യ​ത്. ബ​ന്ധു​ക്ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ളും അ​വ​ശ്യ​വ​സ്​​തു​ക്ക​ളും പാ​ർ​സ​ൽ കൊ​ടു​ത്ത​യ​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്കും ഉ​ത്ത​ര​വ്​ തി​രി​ച്ച​ടി​യാ​ണ്. വി​മാ​ന​ത്തി​ൽ യാ​ത്ര​​ക്കാ​ര​ന്​ സാ​ധാ​ര​ണ ഗ​തി​യി​ൽ നി​ശ്ചി​ത ബാ​ഗേ​ജ്​ മാ​ത്ര​മേ കൊ​ണ്ടു​പോ​കാ​നാ​കൂ എ​ന്ന​തി​നാ​ൽ പ്ര​വാ​സി​ക​ൾ വീ​ട്ടി​ലേ​ക്കു​ള്ള പ​ല​സാ​ധ​ന​ങ്ങ​ളും കാ​ർ​ഗോ വ​ഴി​യാ​ണ്​ അ​യ​ച്ചി​രു​ന്ന​ത്. താ​ഴ്​​ന്ന വ​രു​മാ​ന​മു​ള്ള​വ​ർ​ക്ക്​ ചെ​റി​യ കാ​ല​യ​ള​വി​ൽ നാ​ട്ടി​ലേ​ക്ക്​ പോ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഈ ​സൗ​ക​ര്യ​ത്തെ വ​ലി​യ തോ​തി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​റു​ണ്ട്.
പു​തി​യ ഉ​ത്ത​ര​വ്​ ഗ​ൾ​ഫ്​ നാ​ടു​ക​ളി​ലെ കാ​ർ​ഗോ വ്യാ​പാ​ര​മേ​ഖ​ല രൂ​ക്ഷ​മാ​യ പ്ര​തി​സ​ന്ധി​യി​ലാ​ക്കും. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി ര​ണ്ടു ല​ക്ഷ​ത്തോ​ളം പേ​ർ കാ​ർ​ഗോ രം​ഗ​ത്ത്​ ജോ​ലി​ചെ​യ്യു​ന്നു​ണ്ട്​. ഇ​വ​രി​ൽ ഏ​റി​യ പ​ങ്കും മ​ല​യാ​ളി​ക​ളാ​ണ്. കാ​ർ​ഗോ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലു​ള്ള വ്യാ​പാ​ര​ത്തെ​യും ചെ​റു​താ​യി ബാ​ധി​ക്കും. 1993ലാ​ണ്​ 5,000 രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ൾ പ്ര​വാ​സി​ക​ൾ​ക്ക്​ നി​കു​തി​യി​ല്ലാ​തെ നാ​ട്ടി​ലേ​ക്ക​യ​ക്കാ​ൻ ആ​ദ്യം അ​നു​മ​തി ല​ഭി​ച്ച​ത്. 1998ൽ ​ഈ പ​രി​ധി 10,000 രൂ​പ​യാ​യും 2016ൽ 20,000 ​രൂ​പ​യാ​യും ഉ​യ​ർ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ ഇ​ത്​ വീ​ണ്ടും 5000 രൂ​പ വ​രെ​യാ​ക്കി കു​റ​ച്ചു. ഇ​ത്​ പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​ക്കി​യാ​ണ്​ പു​തി​യ ഉ​ത്ത​ര​വ്.