കുവൈത്തിൽ ഈ വർഷം 700ഓളം തടവുകാർക്ക് അമീറിന്റെ പൊതു മാപ്പ്

കുവൈത്ത്‌ സിറ്റി :

കുവൈത്തിൽ ഈ വർഷം പ്രവാസികൾ ഉൾപ്പെടെ 600 മുതൽ 700 തടവുകാർക്ക്‌ അമീറിന്റെ പൊതുമാപ്പ്‌ ലഭിച്ചേക്കും. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യ സുരക്ഷ , ഭീകര വാദം മുതലായ കുറ്റങ്ങളിൽ ശിക്ഷയിൽ കഴിയുന്നവർക്ക്‌ പൊതുമാപ്പ്‌ ആനുകൂല്യം ലഭിക്കില്ല.
.പൊതുമാപ്പിനു അർഹരായ തടവു കാരുടെ മൊത്തം ശിക്ഷാ കാലവധി പകുതിയായോ , മൂന്നിലൊന്നോ ആയി കുറക്കുകയോ അല്ലെങ്കിൽ ഉടൻ തന്നെ ജയിലിൽ നിന്ന് മോചിപ്പിക്കപ്പെടുകയോ ചെയ്യും .ജയിൽ മോചിതരാകുന്ന പ്രവാസി തടവുകാരെ ഉടൻ തന്നെ സ്വന്തം രാജ്യങ്ങളിലേക്ക് കയറ്റി അയക്കുമെന്നും മന്ത്രാലയത്തിന്റെ പ്രതിനിധി ഫറാജ്‌ അൽ സഅബി വ്യക്തമാക്കി.