ഇനി പറക്കാം കുവൈത്തിൽ നിന്നും കണ്ണൂരിലേക്ക് .

കുവൈത്തസിറ്റി :കണ്ണൂരിൽ നിന്നും ബഹ്‌റൈൻ വഴി കുവൈറ്റിലേക്ക് സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ്‌. കണ്ണൂരിൽ നിന്നും ബഹ്റൈനിലേക്ക് പോകുന്ന വിമാനം അവിടെനിന്നും കുവൈറ്റിലേക്ക് തിരിക്കും.കുവൈത്തിൽനിന്നും തിരികെ നേരിട്ട് കണ്ണൂരിലേക്ക് തന്നെയാണ് മടങ്ങുക . ബുധൻ ശനി ദിവസങ്ങളിലാണ് ഈ സെക്ടറുകളിലേക്കുള്ള സർവീസ്. ബുധനാഴ്ച ദിവസം രാവിലെ 6:45ന് കണ്ണൂരിൽ നിന്നും പുറപ്പെട്ടു പ്രാദേശിക സമയം 8:45ന് ബഹ്‌റൈനിൽ എത്തും. അവിടെ നിന്നും ബഹ്‌റൈൻ സമയം 9:45ന് പുറപ്പെട്ട് 10:45ന് കുവൈറ്റിൽ എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. തിരികെ കണ്ണൂരിലേക്കുള്ള വിമാനം ബുധനാഴ്ച ദിവസങ്ങളിൽ രാവിലെ പ്രാദേശിക സമയം 11:45ന് കുവൈറ്റിൽ നിന്നും പുറപ്പെട്ട് 6:45 ന് കണ്ണൂരിൽ എത്തും. കുവൈറ്റിലുള്ള ഒരുപാട് പ്രവാസികൾക്ക് ആശ്വാസമാകുന്നതാണ് എയർ ഇന്ത്യയുടെ പുതിയപ്രഖ്യാപനം.