കുവൈത്തിൽ കുടുംബ വഴക്കിനെ തുടർന്ന് സ്വദേശി വീടിന് തീവെച്ചു :വീട്ടിൽ കുടുങ്ങിയ പ്രവാസി ഡ്രൈവർക്ക് ദാരുണ മരണം

കുവൈത്ത്‌ സിറ്റി: കുടുംബ വഴക്കിനിടെ സ്വദേശി സ്വന്തം വീടിനു തീ വെച്ചതിനെ തുടർന്ന് വീടിനകത്ത്‌ അകപ്പെട്ട ബംഗ്ളാദേശ് സ്വദേശിയായ ഡ്രൈവർ ദാരുണമായി വെന്തു മരിച്ചു.
അബ്ദുല്ല അൽ മുബാറക്‌ പ്രദേശത്ത്‌ ഇന്നലെ വൈകുന്നേരത്തോടെയാണു സംഭവം. പോലീസ് പ്രതിയായ സ്വദേശിയെ പിടികൂടുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു