ഒന്നരലക്ഷം പ്രവാസികളെ പിരിച്ചുവിടുമെന്ന പ്രചാരണം തെറ്റെന്ന് കുവൈറ്റ്

 

കുവൈറ്റ് സിറ്റി :സ്വകാര്യ മേഖലയിൽ നിന്ന് ഒന്നര ലക്ഷം വിദേശികളെ പിരിച്ചുവിടുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കുവൈറ്റ് ധനമന്ത്രി മറിയം അൽ അഖീൽ പറഞ്ഞു. സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ അവസരം നൽകാനുള്ള പദ്ധതി നിലവിലുണ്ടെങ്കിലും വിദേശ തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിടാൻ ഉദ്ദേശിക്കുന്നില്ല. ഓരോ സ്ഥാപനത്തിനും നിശ്ചിത ശതമാനം തൊഴിൽ സ്വദേശികൾക്ക് സംവരണം ചെയ്യണം എന്ന് നിയമമുണ്ട് എത്ര സംവരണം ആവശ്യമുണ്ടെന്ന കാര്യം ഇടയ്ക്കിടെ അവലോകനം ചെയ്യുകയും മാറ്റം വരുത്തുകയും ചെയ്യാറുണ്ട് വിപണിയിലെ ആവശ്യകത അഭ്യസ്തവിദ്യരുടെ എണ്ണം തുടങ്ങിയ പരിഗണിച്ചാണിത് ഇത് കണക്കാക്കുന്നതെന്നും മന്ത്രി പറഞ്ഞു