പൗരത്വ ഭേദഗതി ബിൽ :കുവൈത്തിലും പ്രതിഷേധം കനക്കുന്നു, പ്രവാസി സംഘടനകൾ ഒന്നടങ്കം കൈകോർക്കുന്ന പ്രതിഷേധ സമ്മേളനം വ്യഴാഴ്ച അബ്ബാസിയയിൽ

കുവൈത്ത്‌ സിറ്റി :രാജ്യമെങ്ങും പ്രതിഷേധമുയർത്തിയ കേന്ദ്ര സർക്കാരിന്റെ
പൗരത്വ വിഭജന നിയമത്തിനെതിരെ കുവൈത്തിലും സമര പരിപാടികൾ ഒരുങ്ങുന്നു. കുവൈറ്റിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മത രംഗത്തെ
പ്രധാന മലയാളി സംഘടനകൾ ഒന്നടങ്കം സംഘടിപ്പിക്കുന്ന വമ്പിച്ച പ്രതിഷേധ സമ്മേളനം
2019 ഡിസംബർ 26 ന് വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. . പ്രമുഖ മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹനൻ പരിപാടിയിൽ പങ്കെടുത്ത്‌മുഖ്യ പ്രഭാഷണം നടത്തും. പ്രതിഷേധ സമ്മേളനത്തിലേക്ക് കുവൈറ്റിലെ സ്ത്രീകളും പുരുഷൻമാരും യുവ സമൂഹവും ഉൾപടെ എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്നും കുവൈത്ത് പ്രവാസി സമൂഹത്തിന്റെ ഒറ്റക്കെട്ടായ പ്രതിഷേധം രേഖപ്പെടുത്തണമെന്നും കുവൈത്തിലെ മലയാളി സംഘടനകൾ ഐക്യഖണ്ഡേനെ പുറത്തിറക്കിയ വാർത്താകുറിപ്പിൽ അഭ്യർത്ഥിച്ചു