പൗരത്വ ഭേദഗതി ബിൽ :കുവൈത്തിൽ ഇന്ന് നടത്താനിരുന്ന പ്രതിഷേധ സമ്മേളനം റദ്ദാക്കി

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ചു മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് നടത്താനിരുന്ന പ്രതിഷേധ യോഗം റദ്ദാക്കി. .ഇന്ത്യൻ സെന്റ്രൽ സ്കൂളിൽ വെച്ച്‌ നടത്താനിരുന്ന പരിപാടിക്ക്‌ ആദ്യം അനുമതി നൽകിയിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ അവസാന നിമിഷം അനുമതി റദ്ദാക്കുകയായിരുന്നു ഇന്ന് ഉച്ചയോടെ പരിപാടി നടത്തരുതെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ സംഘാടകരോട്‌ ആവശ്യപ്പെടുകയായിരുന്നു.പരിപാടിയിൽ പങ്കെടുക്കുന്നതിനു പ്രമുഖ മാധ്യമ പ്രവർത്തകൻ അഭിലാഷ്‌ മോഹനൻ ഇന്ന് കാലത്ത്‌ കുവൈത്തിൽ എത്തിയ ശേഷമാണ് നാടകീയ സംഭവ വികാസങ്ങൾ അരങ്ങേറിയത്.