ഇറാൻ സൈനിക മേധാവിയുടെ വധം, ഗൾഫിലെങ്ങും ആശങ്ക, കുവൈത്തിലെ അമേരിക്കൻ പൗരന്മാർക്ക് ജാഗ്രത നിർദേശം

ഗൾഫ് യുദ്ധഭീതിയിൽ:കുവൈത്തിലെ അമേരിക്കൻ പൗരന്മാർക്ക് ജാഗ്രത നിർദേശം
കുവൈത്ത്‌ സിറ്റി : ഇറാനും അമേരിക്കയും തമ്മിൽ ഉടലെടുത്ത സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തിലെ അമേരിക്കൻ എംബസി തങ്ങളുടെ പൗരന്മാർക്ക്‌ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇറാനിയൻ സൈനിക മേധാവി കാസിം സുലൈമാനി അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിനു ശേഷമാണു കുവൈത്തിലെ അമേരിക്കൻ എംബസി പൗരന്മാർക്ക്‌ മുന്നറിയിപ്പ്‌ നൽകിയിരിക്കുന്നത്‌. കുവൈത്തിലെ അമേരിക്കൻ പൗരന്മാർ രാത്രിയിൽ പുറത്തിറങ്ങുമ്പോഴും വാഹനങ്ങളിൽ സഞ്ചരിക്കുമ്പോഴും അതീവ ജാഗ്രത പാലിക്കണമെന്നും എംബസി അഭ്യർത്ഥിച്ചു. കുവൈത്തിലെ അമേരിക്കൻ പൗരന്മാർക്കെതിരായി നിലവിൽ ഏതെങ്കിലും ഭീഷണി ഉള്ളതായുള്ള റിപോർട്ടുകൾ ലഭ്യമല്ലെന്നും എംബസി സൂചിപ്പിച്ചു,