പ്രവാസി മലയാളി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി

കുവൈത്ത്‌ സിറ്റി : പ്രവാസി മലയാളി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി .കൊല്ലം കരുനാഗപള്ളി തഴവ മണപ്പള്ളി സ്വദേശി കുറ്റിയിൽ തെക്കതിൽ മുരളി യാണു അബ്ബാസിയയിലെ താമസ സ്ഥലത്ത്‌ വെച്ച് മരണമടഞ്ഞത്‌.സ്വന്തമായി കരാർ പണികൾ നടത്തി വരികയായിരുന്നു. ഭാര്യ ശ്രീജ.മക്കൾ. മിഥുൻ, അക്ഷയ്‌ , മീനാക്ഷി. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട്‌ പോകുന്നതിനായുള്ള പ്രവർത്തനങ്ങൾ കല കുവൈത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.