ഭീതി ഒഴിഞ്ഞു :ഇറാനുമായി യുദ്ധം ചെയ്യാൻ താൽപര്യമില്ലെന്ന് ട്രംപ്

 

കുവൈത്ത് സിറ്റി
ഇറാനെ ആണവായുധം നിര്‍മിക്കാന്‍ അനുവദിക്കില്ലെന്നു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ നടത്തിയ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല. അമേരിക്കന്‍ പൗരനോ ഇറാഖിയോ കൊല്ലപ്പെട്ടിട്ടില്ല.
അമേരിക്കന്‍ സൈന്യം ഇല്ലാതാക്കിയത് ലോകത്തെ ഏറ്റവും വലിയ ഭീകരനെയാണ്. സുലൈമാനിയെ കൊലപ്പെടുത്തിയതിലൂടെ ഭീകരര്‍ക്ക് സന്ദേശം നല്‍കി. ഇറാനുമേലുള്ള ഉപരോധം തുടരും.
ഇറാന്‍ തീവ്രവാദത്തിന്‍റെ സ്പോണ്‍സര്‍മാരാണ്. അയല്‍രാജ്യങ്ങളില്‍ ആക്രമണം നടത്തുകയാണ് ഇവർ. ഖാസിം സുലൈമാനിയെ നേരത്തെ വധിക്കേണ്ടതായിരുന്നു. ആണവായുധത്തിന് വേണ്ടിയുള്ള ആഗ്രഹം ഉപേക്ഷിക്കാന്‍ ഇറാനു മുന്നറിയിപ്പും ട്രംപ് നൽകി.
അമേരിക്കയ്ക്ക് യുദ്ധം ചെയ്യാൻ താൽപര്യമില്ലെന്നും സമാധാനത്തിനാണ് മുൻതൂക്കം നൽകുന്നതെന്നും ട്രംപ് കൂട്ടി ചേർത്തു