തൊഴിൽ നിയമത്തിൽ വൻ മാറ്റവുമായി കുവൈറ്റ് :ഒളിച്ചോടിയതായി തൊഴിലുടമ പരാതി നൽകിയാൽ തൊഴിലാളിയുടെ വാദം ആദ്യം പരിഗണിക്കും

 

കുവൈറ്റ് സിറ്റി

ഒളിച്ചോടിയതായി തൊഴിലുടമ പരാതി നൽകിയാൽ തൊഴിലാളിക്ക് പറയാനുള്ളതാകും ആദ്യം കേൾക്കുകയെന്ന് മാൻപവർ അതോറിറ്റി. തൊഴിൽ തർക്കം പരിഹരിച്ചതിന് ശേഷമാകും ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുക. കള്ള പരാതികൾ ഒഴിവാക്കുകയാണ് ലക്ഷ്യം. ഒളിച്ചോടിയെന്ന പരാതിയിൽ നാടുകടത്താൻ വിധിക്കപ്പെടുന്നവരിൽ കുട്ടികൾ, കുവൈത്തിൽ പഠനം തുടരുന്നവർ, സ്വദേശി വനിതകളെ വിവാഹം ചെയ്തവർ, പലസ്തീൻ രേഖയുള്ളവർ എന്നിവരെ പെട്ടെന്ന് നാടുകടത്തില്ല. കൂടാതെ ഗാർഹിക തൊഴിൽ നിയമം പരിഷ്കരിക്കാനും ആലോചനയുണ്ട്. നേപ്പാൾ എത്യോപിയ ഇന്ത്യ ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് എളുപ്പമാക്കുന്ന പദ്ധതിയും ആലോചിക്കുന്നു